Tuesday, March 19, 2013
മുറിവ് - കവിത
"അതെ, അവര്‍ എനിക്കപരിചിതരായിരുന്നു.
കൂട്ടത്തില്‍ നടന്നു.
എന്നെ മുമ്പേ നടത്തി.
അവര്‍ തോള് ചേര്‍ത്ത് പിടിച്ചു നടന്നു.
ആ മുഖങ്ങളിലെ ചിരികള്‍ ഞാന്‍ ആസ്വദിച്ചു.
കൂടെ കൂടെ പറഞ്ഞു 'നമ്മള് ഒന്നല്ലേ-ന്ന്'
ചിരിച്ച്, ആര്‍ത്തു വിളിച്ചു, പറഞ്ഞു. ഒന്ന് വാടാ-ന്ന്.
ചേര്‍ത്ത് പിടിച്ച രണ്ടു കരങ്ങളില്‍ കത്തിയുണ്ടായിരുന്നു.
ഒരാശയം പറഞ്ഞു തമ്മില്‍ തല്ലുന്ന 'പരിചിതര്‍'
തെറ്റുകള്‍ ചൂണ്ടി കാണിക്കുന്നത് ശരിയാണ് ?
അല്ല.
അത് ചിലരുടെ ഉറക്കം കെടുത്തും.
ആ കത്തിമുനകള്‍ ആരുടെ ജീവന് കവരാനാണ് വെമ്പല്‍ കൊള്ളുന്നത്?
അയ്യോ' അരുത് എന്ന് മാത്രം നിലവിളിച്ചത് നാല് പേര് കേട്ടു.
പിന്നെ അവര്‍ വീണ്ടും അപരിചിതരായി.
കത്തി തുളഞ്ഞു കയറിയത് എന്നിലേക്കും.
അപ്പോഴും സ്വമനസ്സ് എന്നോട് തന്നെമന്ത്രിച്ചു.
'സത്യം ഒരു നാള് ജയിക്കും.
നീ വിരല്‍ ചൂണ്ടിയ തെറ്റുകള്‍ ജനമറിയും
അന്ന് നിന്നിലെ സത്യം പുറത്തു വരും'
അര-യുക്തിവാദിയുടെ കഥ.
കഥാനായകന് ഒരു യുക്തിവാദിയാണ്. അതിന്റെ സംഘടനയുടെ എതോ വലിയ ആളാണ്. ബുജി ടൈപ്പ് ആണ് കക്ഷി. എന്നും യുക്തിയിലൂന്നി സംസാരിക്കും, പ്രചരിപ്പിക്കും . അമ്പലത്തില്‍ പോയാലും എല്ലാരോടും പുച്ഛമാണ്. സഹകരണ ബാങ്കില്‍ ദൈവാധീനം കൊണ്ട് ഒരു ജോലി ഉണ്ട്. അത് കൊണ്ട് ജീവിച്ചു പോകുന്നു. ഇക്കഴിഞ്ഞ ശബരിമല 'സീസണില്‍' പുള്ളി 'മാല'-യിട്ടു. ചെരുപ്പ് ദൂരെ കളഞ്ഞ്, ഭസ്മം ഒക്കെ പൂശി, അങ്ങനെ അങ്ങനെ..!!!..അയ്യോ..ഇങ്ങേര്‍ക്ക് എന്ത് പറ്റി-ന്ന് ചോദിച്ചവരോട് പുള്ളി 'അതേയ് ഇതിന്റെ കറക്റ്റ് അനുഭവം/സുഖം എന്താണ് എന്നറിയാന്‍ വേണ്ടി ചെയ്തതതാ..യുക്തിവാദം തുടരും'..
കക്ഷി യുക്തിവാദം തുടര്‍ന്നു. ഉച്ച കഴിഞ്ഞു വായനശാലയിലാണ് ക്ലാസ്സ്. വിഷയം ഇതാണ് ' വിധിയും സമയദോഷവും - സ്ത്രീകളെ എങ്ങനെ ബോധാവന്മാരാക്കാം'. ക്ലാസ്സ് ഗംഭീരം. എല്ലാവരും അദ്ദേഹത്തെ അഭിനന്ദിച്ചു. മുഖത്തെ ചിരിയുമായി സുകുവേട്ടന്റെ കടയില്‍ നിന്ന് കുട്ടിക്ക് ഒരു ഗാലക്സി ഐസ്ക്രീം വാങ്ങി വീട്ടിലേക്ക്. അപ്പോഴേക്കും ഭാര്യ ചൂലെടുത്ത് മുറി വൃത്തിയാക്കുന്നു. 'ഡീ..സന്ധ്യാസമയത്താണോ നിന്റെ ഒടുക്കത്തെ അടിച്ചു വാരല്‍..!!! (ടപ്പേ..ടപ്പേ നാലിടി..മൂന്നു തോഴി..). നീണ്ടു മെലിഞ്ഞ ആ സ്ത്രീയെ നാല് പൂശിയപ്പോള്‍ സമാധാനമായി. അവസാനം ബെഡില്‍ വിശ്രമിക്കുമ്പോള്‍ അവര്‍ കൊടുത്ത കാപ്പി കുടിച്ചു. അടി കൊടുത്ത വകയിലെക്ക് ഒരു സോറി യും പറഞ്ഞു. ഇരിക്കട്ടെ..:)
അടുത്ത ദിവസം രാവിലെ കണി കാണുന്നതും ചൂലും കണ്ട്. 'അശ്രീകരം..' യുക്തിമാമന് അലറി..@(#@(*#. അതിലെ രാവിലെ എഴുന്നേറ്റു അവരുണ്ടാക്കി കൊടുത്ത ഭക്ഷണവും പാല് പൊലെ തിളങ്ങുന്ന വെള്ളകുപ്പായവും ഇട്ട് കക്ഷി മുറ്റത്തിറങ്ങിയപ്പോള്‍ ഒറ്റ മൈന...ശിവനേ..എന്റെ ദിവസം പോക്കായി.' ഇന്നും കൃത്യ സമയത്ത് ആപ്പീസില് എത്തി. കണ്ടമാനം ഫയലുകള്‍ മുന്നില്‍. കൂടെ ഒരു കത്തും. കൊടുത്ത പണി ഇത് വരെ തീര്‍ക്കാത്തതിനു ബാങ്ക് മാനേജര്‍-ടെ വക സസ്പെന്ഷന് ലെറ്റര്‍.
തിരിച്ചു വീട്ടിലേക്ക്. അത് വരെ വിഷാദം. വീടിന്റെ അകത്തു വന്നു. ഭാര്യയെ കണ്ടു. "നീ ഒറ്റ ഒരുത്തി കാരണം എന്റെ പണി പോയി..ജീവിതം പോയി. നിന്നോടാരാ രാവിലെ തന്നെ ചൂലും പിടിച്ചു നില്ക്കാന് പറഞ്ഞെ ??. കുറെ നല്ല ഭാഷാ പ്രയോഗം. അതില്‍ സകല ബിരുദം ലഭിച്ച പൂഞ്ഞാര്‍ വിപ്പ് വരെ തോറ്റു പോകും.
ടാഗ് :
1. കല്യാണം കഴിക്കുമ്പോള്‍ അമൃതയെപ്പോലെ തണ്ടും തടിയുമുള്ള പിള്ളേരെ ഒഴിവാക്കണം.
2.പ്രവര്‍ത്തി വേറെ പ്രസംഗം വേറെ. ആ പരിപാടി നിര്‍ത്തണം.
Subscribe to:
Comments (Atom)